അഭിമന്യു കൊലപാതകം;മുഖ്യപ്രതി സജയ് ജിത്ത് പോലീസില്‍ കീഴടങ്ങി

വള്ളിക്കുന്നം: ആലപ്പുഴയില്‍ 15 കാരന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ സജയ് ജിത്ത് പോലീസില്‍ കീഴടങ്ങി. പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്.

കേസില്‍ ഇയാള്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ ഉണ്ടെന്നാണ് സൂചന.

ബുധാഴ്ച പടയണിവട്ടം ക്ഷേത്രത്തില്‍ നടന്ന വിഷു ഉത്സവത്തിനിടെ രാത്രി പത്ത് മണിയോടെയാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുന്നത്.

കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

Share news
error: Content is protected !!
Scroll to Top