Section

malabari-logo-mobile

ആധാര്‍ മൊബൈലുമായോ ബാങ്ക് അക്കൗണ്ടുമായോ ബന്ധിപ്പിക്കേണ്ട

HIGHLIGHTS : ന്യൂഡല്‍ഹി: മൊബൈലുമായോ ബാങ്ക് അക്കൗണ്ടുമായോ ആധാര്‍ ബന്ധിപ്പിക്കേണ്ടതില്ലെന്നും സുപ്രീംകോടി. ഇതുകൂടാതെ സ്‌കൂള്‍ പ്രവേശനത്തിനും പ്രവേശന പരീക്ഷകള്‍ക്ക...

ന്യൂഡല്‍ഹി: മൊബൈലുമായോ ബാങ്ക് അക്കൗണ്ടുമായോ ആധാര്‍ ബന്ധിപ്പിക്കേണ്ടതില്ലെന്നും സുപ്രീംകോടി. ഇതുകൂടാതെ സ്‌കൂള്‍ പ്രവേശനത്തിനും പ്രവേശന പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കേണ്ടെന്നും കോടതി വ്യക്തമാക്കി.

ആധാര്‍ നിയമത്തിലെ സെക്ഷന്‍ 57 ആണ് കോടതി റദ്ദാക്കിയത്. ആധാര്‍ ഇല്ലെങ്കിലും പൗരന്‍മാര്‍ക്ക് സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ പൗരന്‍മാര്‍ക്ക് ഏകീകൃത തിരിച്ചരിയല്‍ രേഖ നല്ലതാണെന്നും കോടതി വ്യക്തമാക്കി.

sameeksha-malabarinews

അഞ്ചംഗ ഭരണഘടനാബെഞ്ചിലെ ഭൂരിപക്ഷ വിധി ആധാറിന് അനുകൂലമായരുന്നു. ജസ്റ്റിസ് സിക്രിയാണ് ആധാറിന് അനുകൂലമായ വിധി പ്രസ്താവന നടത്തി തുടക്കം കുറിച്ചത്. വിവരങ്ങള്‍ ചോരാതിരിക്കാന്‍ നിയമനിര്‍മാണം വേണമെന്നും കോടതി നിര്‍ദേശിച്ചു. മറ്റുള്ള തിരിച്ചറിയല്‍ രേഖകളെ അപേക്ഷിച്ച് ആധാര്‍ മികച്ചതാണെന്ന് അദേഹം അഭിപ്രായപ്പെട്ടു. ആധാര്‍ സ്വകാര്യതയുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ച പ്രധാന വാദം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!