ദുരിതാവസ്ഥയിലുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ്: ലീഗൽ സർവീസസ് അതോറിറ്റി ക്യാംപയിൻ ആരംഭിച്ചു

തെരുവോരങ്ങളിലെയും അഭയ കേന്ദ്രങ്ങളിലെയും ദുരിതാവസ്ഥയിലുള്ള 18 വയസ് വരെയുള്ള കുട്ടികൾക്ക് ആധാർ കാർഡ് ലഭ്യമാക്കുന്നതിനായി നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി ക്യാംപയിൻ ആരംഭിച്ചു. അനാഥരായ കുട്ടികൾക്ക് തിരിച്ചറിയൽ രേഖയും മാന്യതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ‘സാതി’ ( സർവേ ഫോർ ആധാർ ആൻഡ് ആക്സസ് ടു ട്രാക്കിങ് ആൻഡ് ഹോളിസ്റ്റിക് ഇൻക്ലൂഷൻ) എന്ന പേരിൽ നടക്കുന്ന ക്യാംപയിൽ മെയ് 13 മുതൽ ആഗസ്റ്റ് 15 വരെയാണ് .

ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളുടെ ‘, സാതി’ യൂണിറ്റ് വഴി ഈ കുട്ടികളുടെ തിരിച്ചറിയലും മാപ്പിംഗും, ആധാർ എൻറോൾമെന്റ്, നിയമസഹായം, ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കൽ, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ക്ഷേമപദ്ധതികളിലേക്കുള്ള പ്രവേശനം എന്നിവ ഉറപ്പാക്കും.

മലപ്പുറം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സാതി യൂണിറ്റ് അംഗങ്ങൾക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ലീഗൽ സർവീസിസ് അതോറിറ്റി സെക്രട്ടറി ഷാബിർ ഇബ്രാഹിം പദ്ധതി വിശദീകരിച്ചു. ജില്ല ലീഗൽ സർവീസസ് സെക്രട്ടറി ചെയർമാൻ ആയ സാതി യൂണിറ്റിൽ ജില്ല മെഡിക്കൽ ഓഫീസർ, ഡിവൈഎസ് പി (ജില്ല ക്രൈം റെക്കോർഡ്സ് ബ്യൂറോ), ജില്ല ശിശുക്ഷേമ സമിതി ഓഫീസർ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ചിൽഡ്രൻസ് ഹോം പ്രതിനിധികൾ, അഭിഭാഷകർ, പാര ലീഗൽ വോളണ്ടിയേഴ്സ് എന്നിവർ അംഗങ്ങൾ ആണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top