
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്ക് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ജൂലൈ ഒന്ന് മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കി റെയില്‍വേ മന്ത്രാലയം. മൊബൈല്‍ ഫോണില്‍ വരുന്ന ഒ.ടി.പി നല്‍കി മാത്രമേ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐ.ആര്‍.സി.ടി.സി) വെബ്‌സൈറ്റിലൂടെയോ ആപ്പിലൂടെയോ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ.
ടിക്കറ്റ് ബുക്കിംഗ് കാര്യക്ഷമമാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം.
കൂടാതെ ഇന്ത്യന്‍ റെയില്‍വേയുടെ അംഗീകൃത ടിക്കറ്റിംഗ് ഏജന്റുമാര്‍ക്ക് തത്കാല്‍ ബുക്കിംഗുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഉണ്ടാവും. ബുക്കിംഗ് വിന്‍ഡോയുടെ ആദ്യ 30 മിനിറ്റിനുള്ളില്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതില്‍ നിന്ന് അവരെ വിലക്കിയിരിക്കുന്നു. എസി ക്ലാസുകള്‍ക്ക് രാവിലെ 10:00 മുതല്‍ രാവിലെ 10:30 വരെയും, നോണ്‍ എസി ക്ലാസുകള്‍ക്ക് രാവിലെ 11:00 മുതല്‍ 11:30 വരെയുമാണ് നിയന്ത്രണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




