തിരൂരങ്ങാടി : വാഹനാപകടത്തില്‍ പരിക്കേറ്റ ചെറുമുക്ക് സ്വദേശിയായ യുവാവ് മരിച്ചു. ചെറുമുക്ക് ജീലാനി നഗര്‍ സ്വദേശി ഓട്ടോ ഡൈവര്‍ വളപ്പില്‍ കുഞ്ഞിതുവിന്റെ മകന്‍ സക്കരിയ (28) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാത്രി ചുള്ളിപ്പാറ ചിറയില്‍ വെച്ച് ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടം. ഗുരുതരമായി പരിക്കേറ്റു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചെറുമുക്ക് പള്ളിയില്‍ ഖബറടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




