വയനാട് പുല്‍പ്പള്ളിയില്‍ യുവാവ് കുത്തേറ്റുമരിച്ചു

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ യുവാവ് കുത്തേറ്റുമരിച്ചു.എരിയപ്പള്ളി സ്വദേശി റിയാസ്(23)ആണ് മരിച്ചത്.

പുല്‍പ്പള്ളി ബിവറേജസ് ഔ ട്ട്‌ലെറ്റിന് സമീപം വെച്ച് ഇന്നലെ രാത്രിയാണ് സംഭവം. റിയാസും മീനംകൊല്ലി സ്വദേശികളായ സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

റിയാസിനെ ആദ്യം ബത്തേരി സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top