മഞ്ചേരിയില്‍ ഭാര്യാപിതാവിനെ യുവാവ് കുത്തിക്കൊന്നു

മലപ്പുറം: കുടുംബ വഴക്കിനെ തുടര്‍ന്ന് മഞ്ചേരിയില്‍ ഭാര്യാപിതാവിനെ യുവാവ് കുത്തിക്കൊന്നു. പുല്ലാര തിയ്യത്ത് കോളനിയില്‍ അയ്യപ്പന്‍(65)ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച മൂത്തമകള്‍ രജനിയുടെ ഭര്‍ത്താവ് പ്രിനോഷ്(45) നെ പോലീസ് പിടികൂടി.

മദ്യപിച്ച് വീട്ടിലെത്തിയ പ്രനോഷ് മകന്‍ റിനോഷിനോട് വഴക്കുണ്ടാക്കുകയും ഇതില്‍ ഇടപെട്ടതിനെ തുടര്‍ന്ന് പ്രകോപിതനായി ഇയാള്‍ അയ്യപ്പനെ ആക്രമിച്ചത്. കുത്തേറ്റ അയ്യപ്പനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതി സ്ഥിരം മദ്യപിച്ച് ബഹളം വെക്കുന്ന ആളാണെന്നാണ് വിവരം.ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. തുടര്‍ന്ന് രക്ഷപ്പെട്ട പ്രതിയെ പുലര്‍ച്ചെ രണ്ട് മണിയോടെ മഞ്ചേരി ബസ്റ്റാന്‍ഡ് പരിസരത്ത് നിന്നും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു..

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top