ഗുണ്ട് കയ്യിലിരുന്ന് പൊട്ടി, പാലക്കാട് യുവാവ് മരിച്ചു

പാലക്കാട്: വിഷു ആഘോഷങ്ങൾക്കിടെ കയ്യിലിരുന്ന പടക്കം പൊട്ടി യുവാവ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ ദിലീപാണ്
(34) മരിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെ വിഷു ആഘോഷിക്കുന്നതിനിടെയാണ് സംഭവം. കൈയിൽ ചേർത്തുപിടിച്ചിരുന്ന ​ഗുണ്ടിലേക്ക് തീ പടർന്ന് പൊട്ടിത്തെറിച്ചു.

ദിലീപിന് അതീവ​ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Share news
error: Content is protected !!
Scroll to Top