തിയേറ്റര്‍ കെട്ടിടത്തില്‍ കിടന്നുറങ്ങിയ യുവാവ് താഴെ വിണ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് തിയറ്റര്‍ കെട്ടിടത്തില്‍ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു. മുക്കം കുറ്റിപ്പാല സ്വദേശി കോമളന്‍ (41) ആണ് മരിച്ചത്. മുക്കം പി.സി തിയറ്ററിന്റെ പാരപ്പെറ്റില്‍ നിന്നും താഴെ വീണാണ് യുവാവ് മരിച്ചത്. ഇന്ന് രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് യുവാവിനെ താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മുക്കം പൊലീസ് സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

മരിച്ച കോമളന്റെ ഭാര്യ നിമിഷ തിയറ്ററിലെ ശുചീകരണ തൊഴിലാളിയാണ്. ഇയാള്‍ രാത്രി ഇവിടെ കിടക്കാറുണ്ടെന്ന് തിയറ്റര്‍ ഉടമകള്‍ പറഞ്ഞു. തിയറ്റര്‍ കെട്ടിടത്തിന്റെ വശങ്ങളിലായി ബാല്‍ക്കെണി പോലെയുള്ള പാരപ്പെറ്റ് ഭാഗത്താണ് ഇയാള്‍ കിടന്നുറങ്ങിയിരുന്നത്. ഉറങ്ങുന്നതിനിടെ അബദ്ധത്തില്‍ താഴെ വീണതാകാമെന്നാണ് കരുതുന്നത്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top