വയനാട് ബാണാസുര സാഗറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കൽപ്പറ്റ: വിനോദയാത്രയ്‌ക്കെത്തി കുളിക്കുന്നതിനിടെ ബാണാസുര ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി സ്വദേശി റാഷിദിന്റെ(27) മൃതദേഹമാണ് കണ്ടെത്തിയത്. കുറ്റിയാംവയല്‍ ഭാഗത്ത് സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം.

നാട്ടുകാരും, ഫയര്‍ഫോഴ്‌സും, പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്.

ഇന്ന് ലോക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ബാണാസുര സാഗര്‍ തുറന്നിട്ടില്ല. ഇന്നലെയാണ് റാഷിദ് വയനാട്ടില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടികൊടുക്കും.

പിതാവ്: അബൂബക്കര്‍
മാതാവ്: താഹിറ
സഹോദരങ്ങള്‍: മുഹമ്മദ് റാഫി, റിഷാദ്, ഹബീബ

Share news
error: Content is protected !!
Scroll to Top