പതങ്കയത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കോഴിക്കോട് ജില്ലയിലെ നാരങ്ങാത്തോട്, പതങ്കയത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പരപ്പനങ്ങാടി വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി റഹീസ് സഹിഷാദ് ( 20) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം ആണ് സംഭവം. വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കല്‍ അബ്ബാസിന്റെ മകനാണ്.

പരപ്പനങ്ങാടി പെട്രോൾ പമ്പിൽ ജീവനക്കാരൻ ആയിരുന്നു. മാതാവ് ഹസീന, സഹോദരങ്ങൾ സഹീമുന്നീസ, സിയ ഹെസ്ലിൻ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top