മലപ്പുറം: വേങ്ങര ഊരകം പുത്തന്‍പീടകയില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വേങ്ങര തറയിട്ടാല്‍ സ്വദേശിയായ സലീം(23)ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. യുവാവിന്റെ ശരീരത്തിലൂടെ ടയര്‍ കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്തുവെച്ചുതന്നെ യുവാവ് മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മറ്റുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




