താനൂര്‍: തിരൂര്‍ പുല്ലൂരില്‍ വെച്ച് സ്‌കൂട്ടറും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. സ്‌കൂട്ടൂര്‍ യാത്രക്കാരനായ താനാളൂര്‍ മൂന്നാംമൂല സ്വദേശി പൂളക്കല്‍ ഷബീര്‍(27)ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പോസ്്റ്റുമോര്‍ട്ടത്തിന് ശേഷം ഖബറടക്കും.
പിതാവ്:മൊയ്തുട്ടി. ഉമ്മ:റഹ്മത്ത്. ഭാര്യ:നിഷാന. സഹോദരന്‍:സമീര്‍.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


