കുറ്റിപ്പുറം: മഞ്ചാടിയില്‍ വാഹനാപകടത്തില്‍ പകരനെല്ലൂര്‍ സ്വദേശിനി യുവതി മരിച്ചു.വെള്ളിയാഴ്ച്ച രാവിലെ 10.30 ഓടെയാണ് സംഭവം. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചെമ്പിക്കല്‍ പകരനെല്ലുര്‍ സ്വദേശിനി വലിയാക്കത്തൊടിയില്‍ ഹഫ്സത്ത് ബീവി (30) യാണ് മരണപ്പെട്ടത്.
ബൈക്ക് മറ്റൊരു വാഹനം ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ യുവതിയുടെ ശരീരത്തിലുടെ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന മിനിലോറി കയറി ഇറങ്ങുകയായിരുന്നു.ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭര്‍ത്താവ് അബ്ദുല്ലക്കോയ തങ്ങളെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുറ്റിപ്പുറം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.



