HIGHLIGHTS : A tiger that caused panic in Nambiarkunnu, Kallur, Wayanad, is trapped in a cage.
വയനാട് നെന്‍മേനി ചീരാല്‍ – നമ്പ്യാര്‍കുന്ന് പ്രദേശങ്ങളില്‍ ഭീതി പരത്തിയിരുന്ന പുലി ഒടുവില്‍ കൂട്ടിലായി. കല്ലൂര്‍ ശ്മശാനത്തിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. നീലഗിരി ഗൂഡല്ലൂര്‍ പാടന്തുറൈ പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ വനം വകുപ്പ് തുരത്തി.

ആഴ്ചകളായി ചീരാല്‍ നമ്പ്യാര്‍ കുന്ന് മേഖലയില്‍ പുലി ശല്യമുണ്ട്. ഇതുവരെ 12 വളര്‍ത്തു മൃഗങ്ങളെ പിടികൂടി. ആറെണ്ണത്തിനെ കൊന്നു തിന്നു. ഇതില്‍ വളര്‍ത്തു നായ്ക്കളും ആടുകളും പശുക്കുട്ടികളും ഉള്‍പ്പെടും. കല്ലൂര്‍ ശ്മശാനത്തിന് അടുത്താണ് കൂടു വച്ചത്. 17 ദിവസത്തിനിപ്പുറമാണ് പുലി കൂട്ടിലായത്.
പുലിയെ കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു