മണ്ണൂത്തിയില്‍ പെരുവള്ളൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി ക്വാറിയില്‍ മുങ്ങിമരിച്ചു

തൃശ്ശൂര്‍: പെരുവള്ളൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മണ്ണൂത്തിയില്‍ ക്വാറിയില്‍ മുങ്ങി മരിച്ചു. കെ കെ പടി അമ്പായിവളപ്പില്‍ പി എം സിദ്ദീഖിന്റെ മകന്‍ ദുല്‍ഫുഖാര്‍(19)ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് ദുല്‍ഫുഖാര്‍ സുഹൃത്തുക്കളോടൊപ്പം സ്വകാര്യ വ്യക്തിയുടെ ക്വാറിയില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. ആഴത്തിലേക്ക് മുങ്ങിപോയ ദുല്‍ഫുഖറിനെ രക്ഷിക്കാന്‍ കൂടെയുള്ള സുഹൃത്തുകള്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ധരും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തൃശ്ശൂര്‍ വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ദുല്‍ഫുഖാര്‍.

മാതാവ്: പി എം റംല
സഹോദരങ്ങള്‍: നൂര്‍ജഹാന്‍, നൂറ, മുനവ്വര്‍, നൂരിഷാ
സഹോദരി ഭര്‍ത്താവ്: റഫീഖ് എ.പി

 

Share news
error: Content is protected !!
Scroll to Top