കോഴിക്കോട് സ്‌കൂളില്‍ വാഹനമിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: സ്‌കൂളില്‍ വാഹനമിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കൊടിയത്തൂര്‍ പിടിഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി പാഴൂര്‍ സ്വദേശി മുഹമ്മദ് ബാഹിഷ് ആണ് മരിച്ചത്.

സ്‌കൂള്‍ കോമ്പൗണ്ടില്‍ വെച്ചാണ് അപകടം ഉണ്ടായത്. ബസ് പിന്നോട്ടെടുക്കുമ്പോള്‍ കുട്ടിയെ ബസ് ഇടിക്കുകയായിരുന്നു എന്നാണ് വിവരം.

ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share news
error: Content is protected !!
Scroll to Top