തിരൂരങ്ങാടി: തെതരുവ് നായ ആക്രമണത്തില്‍ നിന്നും വിദ്യാര്‍ത്ഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെയാണ് തെരുവ് നായ പിറകെ ഓടി ആക്രമിക്കാന്‍ ശ്രമിച്ചത്. തിരൂരങ്ങാടി ഒയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ കുറ്റാളൂര്‍ സ്വദേശി പരി മൊഹിയുദ്ദീന്റെ മകള്‍ റൈസയെയാണ് തെരുവ് നായ കടിക്കാനായി ഓടിച്ചത്.
ഭയന്ന് നിലവിളിച്ച് കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടി കയറിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. തിരൂരങ്ങാടി താഴെ കോയമോന്‍ റോഡില്‍ രാവിലെ 9.18 ഓടെയായിരുന്നു സംഭവം.
കുട്ടിയെ കടിക്കാനായി തെരുവ് നായ പിറകെ ഓടുന്നതിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




