HIGHLIGHTS : A seven-year-old boy who fell into a tubewell met a tragic end; Madhya Pradesh Chief Minister announced a financial assistance of Rs 4 lakh for the...
ഭോപ്പാല്‍:കുഴല്‍ക്കിണറില്‍ വീണ ഏഴുവയസ്സുകാരന് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശ്
വിദിഷ സ്വദേശിയായ ഏഴുവയസ്സുകാരന്‍ ലോകേഷ് അഹിര്‍വാള്‍ ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കളിക്കുന്നതിനിടയില്‍ പ്രദേശത്തെ 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് കുട്ടി കാല്‍വഴുതി വീണു പോവുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന ഉദ്യോഗര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തനം നടത്തി. 24 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കുട്ടിയുടെ കുടുംബത്തിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.