HIGHLIGHTS : A scooter parked on the roadside in Parapanangadi was stolen; CCTV footage of a young man passing by with a scooter is out
പരപ്പനങ്ങാടി : റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചു. .KL65U9908 എന്ന നമ്പറിലുള്ള സ്കൂട്ടറാണ് മോഷണം പോയത്.
ഇന്ന് വൈകീട്ട് പരപ്പനങ്ങാടി പുത്തരിക്കലിലാണ് സംഭവം. റോഡരികിൽ നിർത്തി കടയിൽ നിന്നും സാധനം വാങ്ങി പുറത്തിറങ്ങിയപ്പോഴാണ് കടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ കാണാതായ കാര്യം മനസിലായത്. ഉടനെ കടയിലെ സി സി ടി വി പരിശോധിച്ചപ്പോൾ മാസ്ക് ധരിച്ചെത്തിയ യുവാവ് സ്കൂട്ടറുമായി കടന്നു കളയുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി.
ചിറമംഗലം സ്വദേശി തണ്ടാശേരി സാബിറയുടേതാണ് സ്കൂട്ടർ. ഇവർ പരപ്പനങ്ങാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു