മൈലിക്കല്‍ ശ്മശാനത്തില്‍ ആധുനിക വാതക ക്രിമിറ്റോറിയം നിര്‍മിക്കുന്നതിനു 95 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പന്താരങ്ങാടി മൈലിക്കല്‍ ശ്മശാനത്തില്‍ ആധുനിക വാതക ക്രിമിറ്റോറിയം നിര്‍മിക്കുന്നതിനു 95 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും. ഇതിനു ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരമായി. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മൂന്ന് മാസം മുമ്പ് മണ്ണ് പരിശോധന നടത്തിയിരുന്നു. ഈ ആഴ്ച്ച തന്നെ ടെണ്ടര്‍ ക്ഷണിക്കും.

ഏറെ നാളെത്തെ ആവശ്യമാണ് നഗരസഭ ഇതിലൂടെ പരിഹരിക്കുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി പറഞ്ഞു.

പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഈ വര്‍ഷം തന്നെ നടപ്പാക്കുന്നതിനു ആവശ്യമായ മുഴുവന്‍ തുകയും നഗരസഭ കണ്ടെത്തിയത്. നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സ് ബാക്കി പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കുന്നതിനും നഗരസഭ രൂപം നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top