കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയയാള്‍ക്ക് നീര്‍നായയുടെ കടിയേറ്റു

തിരൂരങ്ങാടി:കടലുണ്ടിപ്പുഴയുടെ കരിമ്പില്‍ കാച്ചടി തേര്‍ക്കയം ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയയാള്‍ക്ക് നീര്‍നായയുടെ കടിയേറ്റു. കരുമ്പില്‍ കാച്ചടി സ്വദേശി അരീക്കാടന്‍ ഇബ്രാഹിംകുട്ടി(73)ക്കാണ് കടിയേറ്റത്.

ഇദേഹത്തിന്റെ കാലിന്റെ ഇരുമടമ്പിലും നീര്‍നായരുടെ കടിയേറ്റിണ്ട് .മുറിവ് ഗുരുതരമല്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
ചികിത്സയ്ക്കുശേഷം വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്.

കടലുണ്ടി പുഴയില്‍ തേര്‍ക്കയം, ബാക്കി കയം എന്നീ ഇടങ്ങളില്‍ നീര്‍നായയുടെ കൂട്ടം ധാരാളമായി കാണുന്നുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top