കോഴിക്കോട് ഓടുന്ന ബസില്‍ നിന്ന് യാത്രക്കാരന്‍ തെറിച്ച് വീണു മരിച്ച സംഭവം; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

കോഴിക്കോട് : ഓടുന്ന ബസില്‍നിന്ന് തുറന്നിട്ട വാ തിലൂടെ റോഡില്‍ വീണ് യാത്രക്കാ രന്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് ഒരുവര്‍ ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍ വാഹന വകുപ്പ് എന്‍ ഫോഴ്‌സസ്‌മെന്റ് വിഭാഗമാണ് നടപടിയെടുത്തത്.

മാനാഞ്ചിറ – പെരുമ ണ്ണ റൂട്ടിലോടുന്ന വിന്‍ വേ സിറ്റി റൈഡേഴ്സ് ബസിന്റെ ഡ്രൈവര്‍ പി അബ്ദുള്‍ ജലീലിന്റെ ലൈസന്‍ സാണ് സസ്‌പെന്‍ഡ് ചെയ്തത്. ചൊവ്വ പകല്‍ ചാലപ്പുറത്തുണ്ടായ അപകടത്തില്‍ മാങ്കാവ് പാറമ്മല്‍ കൊച്ചാളത്ത് ഗോവിന്ദന്‍ (59) ആണ് മരിച്ചത്.

വളവില്‍ ബസ് തി രിക്കുന്നതിനിടെ പുറകിലെ തുറന്നി ട്ട ഓട്ടോമാറ്റിക് വാതില്‍ വഴി തെറി ച്ചുവീണ് ഫുട്പാത്തില്‍ തലയിടിച്ച് രക്തം വാര്‍ന്നായിരുന്നു അപകടം. അശ്രദ്ധയോടെ വാതില്‍ അടയ് ക്കാതെ ഓടിയതാണ് അപകടത്തി നിടയാക്കിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top