മലപ്പുറം: മഞ്ചേരി ടൗണില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.
മധ്യപ്രദേശ് സ്വദേശി ശങ്കരന്‍ ആണ് മരിച്ചത്. സംഭവത്തില്‍ മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു . റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് രാവിലെ 6.40 ഓടെയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മഞ്ചേരി ടൗണിനോട് ചേര്‍ന്ന് കുത്തുക്കല്‍ റോഡില്‍ ആണ് സംഭവം.
നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി പൊലീസ് സ്ഥലത്തെത്തി.കല്ല് കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയതാണ് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് അരികില്‍ നിന്ന് കല്ല് കണ്ടെത്തി. പ്രദേശം വൈകുന്നേരമായാല്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ് എന്ന് നാട്ടുകാര്‍ പറയുന്നു
സംഭവം നടന്നത് രാത്രിയിലാണെന്നാണ് കരുതുന്നത്. സംഭവത്തില്‍ മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.പ്രദേശത്തെ സിസിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവര്‍ സ്ഥലത്ത് പരിശോധ നടത്തി.മഞ്ചേരി പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




