ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂരങ്ങാടി സ്വദേശി മരിച്ചു

തിരൂരങ്ങാടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പതിനാറുങ്ങല്‍ സ്വദേശി കുന്നത്ത് ദാസന്‍ (52 ) ആണ് മരണപ്പെട്ടത്. ആഗസ്ത് 31-നാണ് അപകടമുണ്ടായത്. പിറ്റേ ദിവസം നടക്കുന്ന മകളുടെ വിവാഹത്തിന് ആവശ്യമായ മുല്ല പൂവ് വാങ്ങിക്കാന്‍ പതിനാറുങ്ങലില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുന്നവഴി മുറിക്കലില്‍ വെച്ചാണ് അപകടമുണ്ടായത്. ബസ്, ടിപ്പര്‍, സ്‌കൂട്ടറും കുട്ടിയിടിച്ച് ആണ് അപകടം നടന്നത്

പരേതരായ കൊണ്ടാരന്‍, താല എന്നിവരുടെ മകനാണ്.
ഭാര്യ: ഉഷ .
മക്കള്‍: നിതിന്‍ ദാസ് ജിതിന്‍ ദാസ്, ഹര്‍ഷ
മരുമകന്‍: അരുണ്‍. (കോഴിക്കോട്)
സഹോദരങ്ങള്‍: പരേതയായ ചാത്തു, രാമന്‍, മറ്റ് സഹോദരങ്ങള്‍ കാക്കി, കുഞ്ഞമ്മ, കമല, സുമതി, ബാബു

 

 

Share news
error: Content is protected !!
Scroll to Top