ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ തിരൂര്‍ സ്വദേശി അറസ്റ്റില്‍

തിരൂര്‍: ഡല്‍ഹിയില്‍ ഉപരിപഠനത്തിന് പോയ മലയാളി വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ തിരൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ പെരുന്തല്ലൂര്‍ സ്വദേശി ടാര്‍സെന്‍ എന്നറിയപ്പെടുന്ന വീര്യത്ത്പറമ്പില്‍ സിറാജുദ്ദീന്‍ (34) നെയാണ് ഡല്‍ഹി പൊലീസ് തിരൂരില്‍ അറസ്റ്റു ചെയ്തത്.

കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് വിദ്യാര്‍ഥിനിക്കുനേരെ ലൈംഗിക അതിക്രമമുണ്ടായത്. വിദ്യാര്‍ഥിനിയുടെ സുഹൃത്തുവഴിയാണ് സിറാജുദ്ദീന്‍ പരിചയപ്പെടുന്നത്. പിന്നീട് വദ്യാര്‍ഥിനിയുടെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്.

മറ്റൊരു പ്രതിയായ പൊലീസ് പരിയാപുരം സ്വദേശി ഹിഷാമിനെ ജനുവരിയില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. സിറാജുദ്ദീനെ തിരൂര്‍ മജിസ്‌ട്രേട്ടുമുമ്പാകെ ഹാജരാക്കി ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top