തിരുവനന്തപുരം: തിരുവനന്തപുരത്ത് രാജരവിവര്‍മ്മ ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനത്തിനിടെ വേദിയിലേക്ക് ഓടിക്കയറിയ ആള്‍ പിടിയില്‍. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലാണ് സംഭവം. പാപ്പനംകോട് സ്വദേശിയായ അയൂബ് ഖാനാണ് വേദിയിലേക്ക് ഓടിക്കയറിയത്. മുഖ്യമന്ത്രി പ്രസംഗിച്ച് വേദിയില്‍ നിന്ന് ഇറങ്ങിപ്പോയതിനാണ് ശേഷമാണ് സംഭവം.
വേദിയിലേക്ക് ഓടിക്കയറിയ ഇയാള്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ കെട്ടിപിടിച്ചു. എംഎല്‍എ വി കെ പ്രശാന്തിന് കൈ കൊടുത്ത് വേദിയില്‍ നിന്ന് ഇറങ്ങി. മ്യൂസിയം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിനന്ദിക്കാനാണ് വേദിയില്‍ കയറിയതെന്നാണ് അയൂബ് ഖാന്‍ പറഞ്ഞത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നം ഉള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




