തിരൂരങ്ങാടി: കോയമ്പത്തൂരിന് സമീപമുള്ള മധുക്കരയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ യുവാവ് മരണപ്പെട്ടു. മമ്പുറം സ്വദേശി ഇസ്മായില്‍ പാണഞ്ചേരി (38)മരണപ്പെട്ടത്. ഇദ്ദേഹം മധുക്കരയിലെ ഒരു ടീ ഷോപ്പില്‍ ജീവനക്കാരന്‍ ആയിരുന്നു.
ഇരുചക്ര വാഹനത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് ആയിരുന്നു അപകടം. പിതാവ് അബൂബക്കര്‍, മാതാവ് ഇത്തിക്കുട്ടി, ഭാര്യ ഉമ്മു ഹബീബ. മക്കള്‍ ഫാത്തിമ ഫിദ, മുഹമ്മദ് അബ്രാര്‍, ഫാത്തിമ ഫെല്ല. മൃതദേഹം ഇന്ന് വൈകീട്ട് മമ്പുറം പള്ളിയില്‍ ഖബറടക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



