പരപ്പനങ്ങാടി : തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.പി എച്ച് റോഡ് ഹിദായ നഗറിലെ പുളിക്കലകത്ത് അബ്ദുറഹ്‌മാന്‍കുട്ടി (58) ക്കാണ് ദേഹമാസകലം കുത്തേറ്റത്.
വീട്ടല്‍ നിന്നും ഇറങ്ങി റോഡിലൂടെ നടന്നു വരുമ്പോഴാണ് ഇദ്ദേഹത്തെ വലിയ തേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിച്ചത്. ശരീരമാസകലം തേനീച്ച കൊണ്ട് പൊതിഞ്ഞ് പ്രാണരക്ഷാര്‍ത്ഥം ഓടുകയായിരുന്നു അബ്ദുറഹ്‌മാന്‍കുട്ടി. സംഭവം ശ്രദ്ധയില്‍പെട്ട ഡിവിഷന്‍ കൗണ്‍സിലര്‍ എച്ച് സൈതലവി ക്കോയ ഇദേഹത്തെ വാഹനത്തില്‍ കയറ്റി പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.




