എടപ്പാളിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മധ്യവയസ്കൻ മരണപ്പെട്ടു. രണ്ട് പേർക്ക് പരിക്ക്

എടപ്പാൾ: എടപ്പാളിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. പൊന്നാനി നരിപ്പറമ്പ് സ്വദേശി ഗോകുലത്തിൽ ശിവശങ്കരൻ (65) ആണ് മരണപ്പെട്ടത്.

തിരൂർ മംഗലം ചേന്നര സ്വദേശി വൈശാഖ് (25) നൈതല്ലൂർ സ്വദേശി സാഗർ(24) എന്നിവരെ പരിക്കുകളോടെ എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എടപ്പാളിൽ ഇന്നലെ വൈകീട്ട് ആറുമണിയോടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

Share news
error: Content is protected !!
Scroll to Top