ബംഗ്‌ളാദേശില്‍ റസ്റ്റോറന്റില്‍ വന്‍ തീപ്പിടുത്തം; 43 പേര്‍ മരിച്ചു

ധാക്ക: ബംഗ്‌ളാദേശ് തലസ്ഥാനമായ ധാക്കയിലെ ബെയ്ലി റോഡിലെ റസ്റ്റോറന്റില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ രാത്രി 9.50 ഓടെയാണ് ഏഴ് നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. 75 പേരെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.

മരിച്ചവരില്‍ 33 പേര്‍ ഡി.എം.സി.എച്ചി.ലും 10 പേര്‍ ഷെയ്ഖ് ഹസീന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബേണ്‍ ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറിയിലും വെച്ചാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രി ഡോ. സാമന്ത ലാല്‍സെന്‍ മന്ത്രി പറഞ്ഞു. 14 പേര്‍ ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 13 യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തിയാണ് അഗ്‌നിബാധ നിയന്ത്രണവിധേയമാക്കിയത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആരോഗ്യമന്ത്രി ഡോ. സാമന്ത ലാല്‍സെന്‍ മാധ്യമങ്ങളോട് മരണവിവരം സ്ഥിരീകരിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top