മാങ്കാവ് പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടി; ഫയർഫോഴ്സ് തിരച്ചിൽ തുടരുന്നു

കോഴിക്കോട്:മാങ്കാവ് പാലത്തിൽ നിന്നും ഇന്ന് രാവിലെ ഏകദേശം 9 മണിയോടെ ഒരു പുരുഷൻ പുഴയിലേക്ക് ചാടി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻതന്നെ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു.

ഉടനെ സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനത്തിന് തയ്യാറെടുപ്പുകൾ ആരംഭിച്ചു.

വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതിനാൽ തിരച്ചിൽ പ്രവർത്തനം അപകടസാധ്യതകൾ നിറഞ്ഞതാണ്. നിലവിൽ സ്ഥലത്ത് തിരച്ചിൽ നടപടികൾ തുടരുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top