Section

malabari-logo-mobile

കൊയിലാണ്ടി കടപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം ഒരാളെ കടലില്‍ മുക്കിക്കൊന്നു

HIGHLIGHTS : A man drowned in the sea after a clash between non-state workers at the Koilandi beach

കോഴിക്കോട്: കൊയിലാണ്ടി മായം കടപ്പുറത്ത് അസം തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ഒരാളെ കടലില്‍ മുക്കിക്കൊന്നു. ദുലു രാജബൊംഗി എന്നയാളാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. മൂന്ന് പേര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇതില്‍ രണ്ട് പേര്‍ ഒരാളെ മര്‍ദ്ധിക്കുകയും കഴുത്തില്‍ ബെല്‍റ്റ് മുറുക്കി ശ്വാസം മുട്ടിച്ച് കടലിലേക്ക് വലിച്ചുകൊണ്ടുപോയി മുക്കികൊല്ലുകയായിരുന്നവെന്നാണ് പ്രാഥമിക വിവരം.

sameeksha-malabarinews

ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതായി സൂചനയുണ്ട്. പ്രതികളെന്ന് കരുതുന്ന രണ്ട്പേര്‍ പോലീസിന്റെ കസ്റ്റഡിലുണ്ട്.

മരിച്ചയാളുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!