ബംഗളൂരുവില്‍ കീടനാശിനി ശ്വസിച്ച് മലയാളി പെണ്‍കുട്ടി മരിച്ചു

ബംഗ്ലൂരുവില്‍ കീടനാശിനി ശ്വസിച്ച് എട്ട് വയസ്സുള്ള മലയാളി പെണ്‍കുട്ടി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി വിനോദിന്റെ മകള്‍ 8 വയസുകാരി അഹാനയാണ് മരിച്ചത്. ഫ്‌ലാറ്റ് വൃത്തിയാക്കുന്നതിനായി കീടനാശിനി അടിച്ചതാണ് ദാരുണ മരണത്തിലേക്ക് നയിച്ചത്.

വസന്തനഗറിലെ ഫ്‌ലാറ്റില്‍ വാടകയ്ക്ക് കഴിയുകയായിരുന്നു ഐടി ജീവനക്കാരനായ വിനോദും കുടുംബവും. കര്‍ണാടക സ്വദേശിയുടെ ഉടസ്ഥതിയിലുള്ളതാണ് ഫ്‌ലാറ്റ്. പെയിന്റിങ് ജോലി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച വിനോദും ഭാര്യ നിഷയും മകള്‍ അഹാനയും സ്വദേശത്തേക്ക് പോയി. തിങ്കളാഴ്ച പുലര്‍ച്ചെ തിരിച്ചെത്തി. അറ്റകുറ്റപണി പൂര്‍ത്തിയായ ഫ്‌ലാറ്റിലെത്തി യാത്രാക്ഷീണം കൊണ്ട് ഉറങ്ങി. പിന്നാലെ അഹാനയ്ക്ക് ശ്വാസതടസം രൂക്ഷമായി. ഉടനെ സമീപത്തെ ജയിന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കീടനാശിനി അകത്ത് ചെന്നതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top