
പരപ്പനങ്ങാടി : ദമ്പതികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു ട്രാൻസ്‌ഫോർമർ സുരക്ഷാ വേലിയിൽ ഇടിച്ചു.വെള്ളിയാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം .
കോഴിക്കോട് നിന്നും പൊന്നാനിയിലേക്കു പോവുകയായിരുന്ന കാർ ചെട്ടിപ്പടി ശാന്തി റോഡിനു സമീപമുള്ള ട്രാൻസ്‌ഫോർമർ സുരക്ഷാ വേലിയിൽ ഇടിക്കുകയായിരുന്നു .ഇടിയുടെ ആഘാതത്തിൽ കമ്പിവേലി പൂർണമായും തകർന്നു .
ട്രാൻഫോർമാരിൽ ഇടിക്കാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത് .ഇലക്ട്രിക് പോസ്റ്റിനും കേടുപാട് സംഭവിച്ചു . നിസാര പരിക്കുകളോടെ ദമ്പതികൾ രക്ഷപെട്ടു .കാർ പിന്നീട് എടുത്തു മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




