മലപ്പുറം: വളാഞ്ചേരി വട്ടപ്പാറയില്‍ വാഹനാപകടം. മൂന്നു വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. ഗുജറാത്തില്‍ നിന്നും തൃശൂരിലേക്ക് പോകുന്ന കെ ആര്‍ എസ് പാര്‍സല്‍ ലോറി നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളെ ഇടിച്ചശേഷം മറിയുകയായിരുന്നു.
അപകടത്തില്‍ ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച്ച പുലര്‍ച്ചെ 1.30 നാണ് അപകടം നടന്നത്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയെ ഇടിച്ച ശേഷം പിറകില്‍ വന്ന ഇന്നോവ കാറില്‍ ഇടിച്ച് ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കില്ല.
അപകടം സംഭവിച്ച ഉടന്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




