Section

malabari-logo-mobile

‘സഹപാഠിക്ക് ഒരു വീട്’സ്‌നേഹ ഭവനം താക്കോല്‍ ദാനം നിര്‍വഹിച്ചു

HIGHLIGHTS : 'A house for a classmate' Sneha bhavanam donated the keys to the house

പരപ്പനങ്ങാടി: സൂപ്പി കുട്ടി നഹാ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് &ഗൈഡ്‌സ്, എന്‍. എസ്. എസ്, മാനേജ്‌മെന്റ്, സ്റ്റാഫ്, പി ടി എ സഹകരണത്തോടെ നിര്‍മ്മിച്ച ‘സഹപാഠിക്ക് ഒരു വീട് ‘ എന്ന സ്‌നേഹ ഭവനത്തി ന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു.

എസ് എന്‍ എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ അഷ്‌റഫ്.പി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജാസ്മിന്‍ ടീച്ചര്‍. എ , പിടിഎ പ്രസിഡന്റ് അഹമ്മദ് റാഫി പി. ഓ എന്നിവര്‍ ചേര്‍ന്ന് സ്‌നേഹ ഭവനം നിലനില്‍ക്കുന്ന പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പതിമൂന്നാം ഡിവിഷന്‍ കൗണ്‍സിലര്‍ ഫാത്തിമക്ക് താക്കോല്‍ നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.

sameeksha-malabarinews

ചടങ്ങില്‍ സ്‌കൗട്ട് ഗൈഡ്‌സ് തുരൂരങ്ങാടി സ്‌കൗട്ട്‌സ് സെക്രട്ടറി അരവിന്ദന്‍ മാസ്റ്റര്‍. സി. വി ,എന്‍എസ്എസ് കോഡിനേറ്റര്‍ സക്കരിയ. പി , സ്‌കൂള്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി സുബൈര്‍, മുന്‍ മാനേജര്‍ അബ്ദുല്ലത്തീഫ് മദനി. പി , പി. ടി രാജ്‌മോഹന്‍ , സ്റ്റാഫ് സെക്രട്ടറി,ഹസ്സന്‍ കോയ മാസ്റ്റര്‍. എം. വി , മുഹമ്മദലി മാസ്റ്റര്‍. വി എം ,ഫിറോസ് മാസ്റ്റര്‍. എം. എന്‍. കെ , സ്‌കൗട്ട് ലീഡേര്‍മാരായ ഹനാന്‍ മുഹമ്മദ്. എന്‍ , കൃഷ്ണപ്രസാദ്. കെ എന്‍എസ്എസ് ലീഡര്‍ മാരായ അഫ്‌സല്‍ പി ഓ, അന്‍സാഫ് അലി.സി ഫിദ പി ഓ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!