
തിരൂര്‍: ചമ്രവട്ടം പാലത്തിന് മുകളില്‍നിന്ന് പുഴയിലേക്കുചാടിയ അതിഥി തൊഴിലാളിയെ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഛത്തിസ്ഗഢ് സ്വദേശി രബീന്ദ്രനാഥി (39)നെയാണ് രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെ ആറിനാണ് സംഭവം. പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ ഇയാള്‍ കേബിള്‍ വയറില്‍പ്പിടിച്ച് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തി. തലയ്ക്ക് പരിക്കേറ്റ രബീന്ദ്രനാഥിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




