
കോഴിക്കോട്: കാട്ടുപോത്ത് ആക്രമണത്തില്‍ കോഴിക്കോട് കക്കയത്ത് കര്‍ഷകന്‍ മരിച്ചു. പാലാട്ടിയില്‍ അബ്രഹാം(69) ആണ് മരിച്ചത്. കാട്ടുപോത്ത് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അവറാച്ചനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഡാം സൈറ്റ് റോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. കൃഷയിടത്തില്‍ വെച്ചാണ് ഇദേഹത്തെ കാട്ടുപോത്ത് ആക്രമിച്ചത്.
വന്യമൃഗ ആക്രമണത്തില്‍ ഇന്ന് പെരിങ്ങല്‍ക്കുത്തിനു സമീപം വാച്ചുമരം കോളനിയില്‍ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. വാച്ചുമരം കോളനിയില്‍ ഊരുമൂപ്പന്റെ രാജന്റെ ഭാര്യ വല്‍സല (64) ആണ് മരിച്ചത്.
അതെസമയം സംസ്ഥാനത്ത് പലയിടങ്ങളിലും വന്യമൃഗ ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




