കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ചാലിയത്ത് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടത്തില്‍പെട്ടത്.
ബോട്ട് എന്‍ജിന്‍ കേടായി ചാലിയം തീരത്ത് അടിഞ്ഞു. ബോട്ടില്‍ നാലു ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്.
പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




