ഡല്‍ഹിയിലെ ആശുപത്രിക്കുള്ളില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

HIGHLIGHTS : A doctor was shot dead inside a hospital in Delhi

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രിക്കുള്ളില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു. ഡോ. ജാവേദ് അക്തര്‍ (55) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ജയ്ത്പൂര്‍ ഏരിയയിലെ നീമ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ രണ്ടുപേര്‍ ഡോക്ടറെ വെടിവയ്ക്കുകയായിരുന്നു.

കൊലപാതകത്തിന് പിന്നില്‍ മുന്‍വൈരാഗ്യം എന്ന് സംശയമുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ ഇരുവരും പരിക്കേറ്റു എന്ന് പറഞ്ഞാണ് ഹോസ്പിറ്റലില്‍ എത്തിയത്. ഡോക്ടര്‍ ജാവേദിനെ തന്നെ കാണണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടതായും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. ചികിത്സയ്ക്കായി അപ്പോയിന്റ്‌മെന്റ് ലഭിച്ച് ഡോക്ടറുടെ ക്യാബിനിനുള്ളില്‍ കയറിതിന് ശേഷമാണ് പ്രതികള്‍ ഡോക്ടര്‍ക്ക് നേരേ വെടിയുതിര്‍ത്തത്. കൃത്യം നടന്നതിന് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.

sameeksha-malabarinews

ആശുപത്രിയിലെ സിസിടിവിയില്‍ നിന്ന് രണ്ട് പ്രതികളും ആശുപത്രി പരിസരത്ത് നിന്നും പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പോലീസ് ഒളിവില്‍ പോയ പ്രതികള്‍ക്കായി ഊര്‍ജ്ജിതമായ തിരച്ചില്‍ നടത്തിവരികയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!