
തൃശൂർ: സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു. തൃശൂർ പറപ്പൂക്കരയിലാണ് സംഭവം. പറപ്പൂക്കര സ്വദേശി അഖിൽ (28 ) ആണ് മരിച്ചത്. അയൽവാസി രോഹിത്ത് ആണ് അഖിലിനെ കുത്തിയത്.
അഖിലിന്‍റെ വീടിന് മുൻപിലെ റോഡിലായിരുന്നു സംഭവം. രോഹിത്തിന്‍റെ സഹോദരിയോട് അഖിൽ മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണം.
സംഭവത്തിന് ശേഷം രോഹിത്ത് ഒളിവിൽ പോയി. രോഹിത്തിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




