പൊരിക്കൊണ്ടൊരു കിടിലം സ്നാക്

Version 1.0.0

ആവശ്യമായ ചേരുവകൾ

പൊരി – 2 കപ്പ്‌
ശർക്കര – 1 കപ്പ്‌ (chopped)
നെയ്യ് – 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ 1 ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കുക, ശർക്കര ചേർക്കുക. ശർക്കര ഉരുകി കട്ടിയുള്ള സിറപ്പ് ആകുന്നവരെ തുടർച്ചയായി ഇളക്കുക. ഒരു പാത്രത്തിൽ വെള്ളത്തിലേക്ക് ഒരു ചെറിയ അളവിൽ സിറപ്പ് ഒഴിക്കുക. ശേഷം അത് കൈകൊണ്ട് എടുത്ത് ഉരുട്ടാൻ പറ്റുന്നുണ്ടോ എന്ന് നോക്കുക. എങ്കിൽ ശർക്കര സിറപ്പ് തയാറായി.ശർക്കര സിറപ്പ് തയ്യാറായിക്കഴിഞ്ഞാൽ, വേഗം പാനിലേക്ക് പൊരി ചേർക്കുക. പൊരി നന്നായി ഇളക്കുക. ശർക്കര പണിയും പൊരിയും നന്നായ് മിക്സ്‌ ആവണം. ഇനി ഇത് ഒരു നെയ് പുരട്ടിയ പ്ലേറ്റിലേക്ക് മാറ്റുക. ഏകദേശം 1/2 ഇഞ്ച് കട്ടിയുള്ള ചതുരത്തിൽ പരത്തിയെടുക്കുക. ഏകദേശം 30 മിനിറ്റ് പൂർണ്ണമായും തണുക്കാൻ അനുവദിക്കുക. സെറ്റ് ചെയ്തു കഴിഞ്ഞാൽ ഇഷ്ട്ടമുള്ള രൂപത്തിൽ മുറിച്ചെടുക്കാം.

Share news
error: Content is protected !!
Scroll to Top