സര്‍വീസ് കായിക മേളയില്‍ മികച്ച നേട്ടം കൈവരിച്ച് അധ്യാപക ദമ്പതികള്‍

മലപ്പുറം:മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ വച്ച് നടന്ന മലപ്പുറം ജില്ല സിവില്‍ സര്‍വീസ് കായികമേളയുടെ ഭാഗമായി നടന്ന അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടം കൈവരിച്ച് പുല്ലാനൂര്‍ സ്‌കൂളിലെ അന്‍വര്‍ അബ്ദുല്ല.എ.പി യും ഫസീല ഫര്‍സാന.കെ കെ യുമാണ് കാണികളുടെ ശ്രദ്ധ ആകര്‍ഷിച്ചത്.

ജൂനിയര്‍ ലാംഗ്വേജ് അറബിക് അധ്യാപകനായ അന്‍വര്‍ അബ്ദുല്ല 400 മീറ്ററില്‍ സില്‍വര്‍ മെഡലും ലോങ്ങ് ജംപില്‍ ബ്രോണ്‍സ് മെഡലും നേടിയപ്പോള്‍ എല്‍പി. എസ്. ടി അധ്യാപികയായ ഫസീല ഫര്‍സാന വനിതകളുടെ 200 മീറ്ററില്‍ ഗോള്‍ഡ് മെഡലും 100 മീറ്ററില്‍ സില്‍വര്‍ മെഡലും നേടി. ഈ വര്‍ഷം ആദ്യമായിട്ടാണ് ഇരുവരും സിവില്‍ സര്‍വീസ് കായികമേളയില്‍ പങ്കെടുക്കുന്നത് . ജോലി ചെയ്യുന്ന സ്‌കൂളില്‍ തന്നെയാണ് ഇരുവരും പ്രാക്ടീസ് ചെയ്യുന്നത്. കൂടാതെ രാവിലെ കൂട്ടുകാരോടൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സഹായമായി എന്നും അന്‍വര്‍ പറഞ്ഞു.

വള്ളുവമ്പ്രം മമ്മി ഹാജിയുടെയും ആയിഷയുടെയും മകനാണ് അന്‍വര്‍. മോങ്ങത്ത് അബ്ദുല്‍ മജീദിന്റെയും നസീറയുടെയും മകളാണ് ഫസീല ഫര്‍സാന.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top