കല്ല്യാണ വീട്ടിലെ കോഴിക്കൂട്ടില്‍ മൂര്‍ഖന്‍; രക്ഷകനായി നൗഫല്‍

തിരൂരങ്ങാടി: കല്യാണ വീട്ടിലെ കോഴിക്കൂടില്‍ മൂര്‍ഖന്‍ കയറി .വെളിമുക്ക് പാപ്പ നൂരിലെ ചെനക്കയില്‍ അബ്ദുള്‍ അസീസിന്റെ വീട്ടിലാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ മൂര്‍ഖന്‍ പാമ്പ് കോഴിക്കൂട്ടില്‍ കയറിയത്.

ഇരുട്ടിയിട്ടും കോഴികള്‍ കൂട്ടില്‍ക്കയറാതെ കൊക്കുന്നത് കണ്ടപ്പോള്‍ ഇവിടത്തെ വീട്ടമ്മയാണ് കോഴിക്കൂട്ടില്‍ മൂര്‍ഖന്‍ പാമ്പിന്റെ ശബ്ദം കേട്ടത്. ഉടനെ വനം വകുപ്പ് റസ്‌ക്യൂവറും പരപ്പനങ്ങാടിയിലെ ട്രോമാകെയര്‍ വളണ്ടിയറുമായ വള്ളിക്കുന്ന് സ്വദേശി എന്‍.സി നൗഫലിനെ വിവരമറിയിക്കുകയായിരുന്നു. നൗഫലും സഹായിയായ അഫ്‌സല്‍ പാണ്ടിയും ആഷിഫ് ചെട്ടിപ്പടിയുമാണ് രക്ഷാദൗത്യത്തില്‍ പങ്കാളിയായത്.

കോഴിക്കൂട്ടില്‍ നിന്നും സുരക്ഷിതമായാണ് നൗഫല്‍ മൂര്‍ഖനെ പിടികൂടി ചാക്കിലാക്കിയത്. പാമ്പിനെ വനം വകുപ്പിന് കൈമാറും.

Share news
error: Content is protected !!
Scroll to Top