എറണാകുളം: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു . ബസ്സിലുണ്ടായിരുന്ന കുട്ടികളെല്ലാം സുരക്ഷിതകാണ്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. തേവര എസ്.എച്ച് സ്‌കൂളിലെ ബസിനാണ് തീപിടിച്ചത്. രാവിലെ എട്ടരയോടെ കുണ്ടന്നൂര്‍ പാലത്തിന് താഴെ എത്തിയപ്പോഴാണ് ബസിന് തീപിടിച്ചത്.
ബസില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ കുട്ടികളെ ഡ്രൈവര്‍ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി. ബസ് കത്താനുണ്ടായ കാരണം പരിശോധിച്ചുവരികയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




