Section

malabari-logo-mobile

ഗാസയിലേത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനം, ഭീകരാക്രമണത്തിന്റെ പേരില്‍ പാലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നത് ന്യായീകരിക്കാനാകില്ല; യുഎന്‍ തലവന്‍ അന്റോണിയോ ഗുട്ടറസ്

HIGHLIGHTS : A blatant violation of international law in Gaza by UN chief Antonio Guterres

ന്യൂയോര്‍ക്ക്: ഇസ്രയേലിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി യു എന്‍ തലവന്‍ അന്റോണിയോ ഗുട്ടറസ്. ഗാസയില്‍ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നാണ് ഗുട്ടറസ് അഭിപ്രായപ്പെട്ടത്. ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാര്‍ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അതീതരല്ലെന്നും യു എന്‍ തലവന്‍ പ്രതികരിച്ചു. മനുഷ്യാവകാശ ലംഘനത്തെ അംഗീകരിക്കാനാവില്ലെന്നും സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ ഗുട്ടെറസ് വ്യക്തമാക്കി.

നിരപരാധികളെ മറയാക്കുന്നതോ ലക്ഷങ്ങളെ ഒറ്റയടിക്ക് ഒഴിപ്പിക്കുന്നതോ അല്ല സിവിലിയന്‍ സംരക്ഷണം. പലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് ഹമാസിന്റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും യു എന്‍ സെക്രട്ടറി ജനറല്‍ ഗുട്ടെറസ് അഭിപ്രായപ്പെട്ടു. ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ പാലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനേയും ന്യായീകരിക്കാനാകിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

sameeksha-malabarinews

‘ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. കരുതിക്കുട്ടിയുള്ള നരഹത്യയും ആളുകളെ തട്ടിക്കൊണ്ടുപോക്കും ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. എന്നാല്‍
അതിനു മറുപടിയായി ഒരു ദശലക്ഷത്തോളം ആളുകളോട് ഒഴിഞ്ഞു പോകാന്‍ പറയുന്നതും ന്യായമല്ല. വീടോ ഭക്ഷണമോ വെള്ളമോ അവശ്യമരുന്നുകളോ പോലും കിട്ടാത്തയിടത്തേക്ക് പലായനം ചെയ്യണമെന്നു പറയുന്നതിനെ അംഗീകരിക്കാനാവില്ല. അതിന് പുറമെ തെക്കന്‍ ഗാസയിലേക്കും ബോംബ് വര്‍ഷിക്കുകയും ചെയ്തു. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കപ്പെട്ടതില്‍ വലിയ ആശങ്കയുണ്ട്. ഓരോ മണിക്കൂര്‍ പിന്നിടുമ്പോഴും സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാവുകയാണ്. ഗാസയിലെ യുദ്ധം മേഖലയെ ആകെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ സാധാരണക്കാരെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇസ്രയേലിന് നേരെ ഉണ്ടായ ഹമാസിന്റെ ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ല, കഴിഞ്ഞ 56 വര്‍ഷമായി പലസ്തീന്‍ ജനത തങ്ങളുടെ ഭൂമിയില്‍ അധിനിവേശത്തിനിരയായി വീര്‍പ്പുമുട്ടി കഴിയുകയാണ്. തങ്ങളുടെ ഭൂമി ഒത്തുതീര്‍പ്പില്‍ കുടിയും ആക്രമണത്തില്‍ കൂടിയും വീതംവയ്ക്കുന്നത് അവര്‍ കണ്ടു. അവരുടെ സമ്പദ്വ്യവസ്ഥ സ്തംഭിച്ചു. ജനങ്ങള്‍ കുടിയിറക്കപ്പെട്ടു, അവരുടെ വീടുകള്‍ തകര്‍ക്കപ്പെട്ടു. രാഷ്ട്രീയപരമായ പരിഹാരം ഉണ്ടാകുമെന്ന അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.” ഗുട്ടെറസ് പറഞ്ഞു.

അതിനിടെ യു എന്‍ തലവന്റെ പ്രസ്താവനയോടെ പ്രതികരിച്ച് ഇസ്രയേലും രംഗത്തെത്തി. ഗുട്ടറസുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കുന്നുവെന്നും ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഏലി കോന്‍ അറിയിച്ചു. യു എന്‍ സെക്രട്ടറി ജനറല്‍ രാജിവെക്കണമെന്ന് ആവശ്യമാണ് ഇസ്രയേല്‍ മുന്നോട്ട് വയ്ക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!