സുല്‍ത്താന്‍ ബത്തേരിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് 9 വയസുകാരിക്ക് ദാരുണാന്ത്യം

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് 9 വയസുകാരി മരിച്ചു. കുപ്പാടി സ്വദേശി സന ഫാത്തിമയാണ് മരിച്ചത്. മൂലങ്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

കുപ്പാടി ഫോറസ്റ്റ് സ്റ്റേഷനു മുന്നിലാണ് രാവിലെ അപകടം നടന്നത്. ഓട്ടോയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

അപകടം നടന്ന ഉടനെ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷംസുദ്ദീന്‍ – നസീറ ദമ്പതികളുടെ മകളാണ്.

 

Share news
error: Content is protected !!
Scroll to Top