നാളെ അഞ്ച് വിമാനങ്ങളില്‍ 859 തീര്‍ത്ഥാടകര്‍ യാത്രയായവും

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന നാളെ അഞ്ച് വിമാനങ്ങളിലായി 859 പേര്‍ യാത്രയാവും. കോഴിക്കോട് നിന്നും മൂന്ന്, കണ്ണൂരില്‍ നിന്നും രണ്ട് വീതം വിമാനങ്ങളാണ് പുറപ്പെടുക. കോഴിക്കോട് നിന്നും പുലര്‍ച്ചെ 12.40 ന് പുറപ്പെടുന്ന ഐ.എക്‌സ് 3019 നമ്പര്‍ വിമാനത്തില്‍ 89 പുരുഷന്മാരും 84 സ്ത്രീകളും രാവിലെ 7.40 ന് പുറപ്പെടുന്ന ഐ.എക്‌സ് 3029 നമ്പര്‍ വിമാനത്തില്‍ 173 സ്ത്രീകളും വൈകുന്നേരം 4.5 ന് പുറപ്പെടുന്ന ഐ.എക്‌സ് 3039 നമ്പര്‍ വിമാനത്തില്‍ 76 പുരുഷന്മാരും 97 സ്ത്രീകളുമാണ് യാത്രയാവുക. രാവിലെ 7.40 ന് പുറപ്പെടുന്ന വിമാനത്തോടെ കരിപ്പൂരില്‍ നിന്നും സ്ത്രീകള്‍ക്ക് മാത്രമായുള്ള സര്‍വ്വീസുകള്‍ പൂര്‍ത്തിയാവും.

കണ്ണൂരില്‍ നിന്നും നാളെ രണ്ട് വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. പുലര്‍ച്ചെ നാല് മണിക്ക് പുറപ്പെടുന്ന വിമാനത്തില്‍ 45 പുരുഷന്മാരും 126 സ്ത്രീകളും വൈകുന്നേരം 7.25 ന് പുറപ്പെടുന്ന വിമാനത്തില്‍ 31 പുരുഷന്മാരും 138 സ്ത്രീകളുമാണ് യാത്രയാവുക.

സംസ്ഥാനത്ത് നിന്നും ചൊവ്വാഴ്ച വൈകുന്നേരം വരെ 17 വിമാനങ്ങളിലായി 2918 തീര്‍ത്ഥാടകര്‍ വിശുദ്ധ മക്കയിലെത്തി. ഇതില്‍ 760 പേര്‍ പുരുഷന്മാരും 2158 പേര്‍ സ്ത്രീകളുമാണ്.

അതേ സമയം കാത്തിരിപ്പ് പട്ടികയില്‍ നിന്നും കഴിഞ്ഞ ദിവസം അവസരം ലഭിച്ചവര്‍ പണം അടച്ച് പാസ്‌പോര്‍ട്ട്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള രേഖകള്‍ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ സമര്‍പ്പിച്ചു. മെയ് 13 ചൊവ്വാഴ്ചയായിരുന്നു പണം അടക്കാനുള്ള അവസാന തിയ്യതി. പുതുതായി അവസരം ലഭിച്ചവര്‍ക്കു വാക്‌സിനേഷനുള്ള സൗകര്യവും ഇന്ന് ചൊവ്വാഴ്ച കരിപ്പൂരില്‍ ഒരുക്കിയിരുന്നു. ഇവരുടെ യാത്രാ തിയ്യതി അടുത്ത ദിവസങ്ങളില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിക്കും.

കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റ് വഴിയുള്ള യാത്ര മെയ് 16 ന് വെള്ളിയാഴ്ച ആരംഭിക്കും. പതിനാറിന് വൈകുന്നേരം 5.55 നാണ് അദ്യാ വിമാനം പുറപ്പെടുക. സഊദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ 289 പേര്‍ക്ക് സഞ്ചരിക്കാവുന്ന 21 വിമാനങ്ങളാണ് കൊച്ചിയില്‍ നിന്നും ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഹജജ് ക്യാമ്പിന്റെ ഉദ്ഘാടനം മെയ് 15 ന് വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്ക് നടക്കും. എയര്‍പോര്‍ട്ട് കോമ്പൗണ്ടിലെ സിയാല്‍ അക്കാഡമിയിലാണ് ഇത്തവണയും ക്യാമ്പ് സജ്ജീകരിച്ചിട്ടുള്ളത്.

കരിപ്പൂരില്‍ ഇന്ന് നടന്ന യാത്രയയപ്പ് സംഗമങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മെമ്പര്‍മാരായ അഡ്വ. പി. മൊയ്തീന്‍ കുട്ടി, അഷ്‌കര്‍ കോറാട് നേതൃത്വം നല്‍കി. അസി.സെക്രട്ടറി ജാഫര്‍ കെ. കക്കൂത്ത്, യൂസുഫ് പടനിലം സംബന്ധിച്ചു. ഹജ്ജ് സെല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ കെ.കെ മൊയ്തീന്‍ കുട്ടി ഐ.പി.എസ് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഹസന്‍ സഖാഫി തറയിട്ടാല്‍ പ്രാര്‍ത്ഥന നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top