കാറിലൊളിപ്പിച്ചത് 63 ലക്ഷം രൂപയുടെ കുഴല്‍പ്പണം, മലപ്പുറത്ത് 2 പേര്‍ പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വാഹന പരിശോധനയില്‍ 63 ലക്ഷം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. രണ്ടുപേര്‍ പിടിയില്‍. കോതമംഗലം സ്വദേശികളായ ബെന്നറ്റ്, സുമേഷ് എന്നിവരെയാണ് പേലീസ് അറസ്റ്റ് ചെയ്തത്.

വാഹനത്തിന്റെ മുന്‍ സീറ്റിന്റെ അടിഭാഗത്തും പിന്‍ ഭാഗത്തും
ഫ്ളോറില്‍ മാറ്റ് കൊണ്ട് മറച്ചനിലയിലും ഒളിപ്പിച്ച നിലയിലായിരുന്നു രേഖകളില്ലാത്ത കുഴല്‍പ്പണം.

രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഇന്ന് രാവിലെ പെരിന്തല്‍മണ്ണ പൊലീസിന്റെ വാഹനപരിശോധന. പ്രതികളെ പോലീസ് ചോദ്യംചെയ്തുവരികയാണ്.

Share news
error: Content is protected !!
Scroll to Top